രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം
സൂററ്റ്: രഞ്ജി ട്രോഫിയില്‍ മൂന്നാം മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം. ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സ് 210 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 58 റൺസിന്റെ ലീഡ് ഗുജറാത്ത് നേടിയിരുന്നു. രണ്ടാം ഇന്നിങ്ങ്സിൽ ഗുജറാത്തിനെ തകർത്തത് ബേസിൽ തമ്പിയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച കേരളം വിക്കറ്റ് പോകറ്റിഹ് 20 റൺസ് നേടിയിട്ടുണ്ട്. വിഷ്ണുവും(16), ജലജ് സക്സേനയും(3) ആണ് ക്രീസിൽ.
58 റൺസിൻറെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകാവും, വാലറ്റത്ത് നിന്ന് ചിന്തന്‍ ഗജ പുറത്താകാതെ നേടിയ അർദ്ധ ശതകവുമാണ് തുണയായത്. അവസാന വിക്കറ്റിൽ അമ്പത് റൺസ് ആണ് ഗുജറാത്ത് നേടിയത്. ഇവർക്ക് മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങാൻ ആയത്. ബേസില്‍ തമ്ബി അഞ്ചും ജലജ് സക്സേന മൂന്നും വിക്കറ്റുകൾ നേടി. രണ്ട് ദിവസം ശേഷിക്കെ കേരളത്തിന് ജയിക്കാൻ ഇനി 248 റൺസ് കൂടി വേണം.






































