ഒന്നാം ടെസറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കമായി. ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 143/5 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. ക്വിന്റൺ ഡി കോക്കും(36),ഡ്വെയ്ൻ പ്രിട്ടോറിയസും(10) ആണ് ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ഡീന്‍ എല്‍ഗാറിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ഓരോരുത്തരും ചെറിയ സ്കോറുകളിൽ പുറത്തായി.ഡീന്‍ എല്‍ഗാർ(0), എയ്ഡന്‍ മാര്‍ക്രം(20), സുബൈര്‍ ഹംസ(39),ഫാഫ് ഡു പ്ലെസി(29), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്(6) എന്നിവരുടെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ്, സാം കറന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. പരിക്കിന് ശേഷം തിരിച്ചെത്തിയ ജെയിംസ് ആന്ഡേഴ്സണ് ഒരു വിക്കറ്റ് നേടി.






































