Foot Ball Top News

ഐഎസ്എൽ: ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും

December 26, 2019

author:

ഐഎസ്എൽ: ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഏഴാം മത്സരത്തിൽ ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും. ഇന്ന് രാത്രി 7:30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. പുതിയ കോച്ച്‌ ഓവന്‍ കോയലിന് കീഴിലാണ് ചെന്നൈയിന്‍ എഫ് സി കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ് സി ജയിച്ചിരുന്നു. ഈ സീസണിൽ വളരെ മോശം തുടക്കമാണ് അവർക്ക് ലഭിച്ചത്. നിലവിൽ എട്ട് കളികളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള അവർ 9 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ അവർ പരാജയമറിഞ്ഞിട്ടില്ല.

ഈ സീസണിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ ടീമാണ് എഫ് സി ഗോവ. തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും അവർ ജയിച്ച് ലീഗില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫെറാൻ കൊറോമിനാസ് മികച്ച ഫോമിലാണ്, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മൂന്ന് തവണ സ്കോർ ചെയ്തു. മുമ്പ് 14 തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണ ഗോവ ജയിച്ചപ്പോൾ ചെന്നൈയിൻ എഫ് സി ആറ്‌ തവണ വിജയിച്ചു. ഇന്ന് ജയിച്ചാൽ ഗോവയ്ക്ക് പോയിന്റ് നിലയിൽ ഒന്നാമതെത്താം.

Leave a comment