Cricket Top News

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കം 

December 26, 2019

author:

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കം 

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്ന്  തുടക്കമാകും. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് ഉച്ചക്ക് 1:30ന് തുടക്കമാകും. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് ഉള്ളത്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങൾ ഇന്ന് മുതൽ ജനിവാരി 28 വരെ നടക്കും.   ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ തോറ്റ ഇംഗ്ലണ്ട് ഈ പര്യടനത്തിലൂടെ വിജയിക്കാനാകും ശ്രമിക്കുക.

ദക്ഷിണാഫ്രിക്കയ്ക്കും അത്ര നല്ല തുടക്കമല്ല ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ലഭിച്ചത്.ഇന്ത്യക്കെതിരെ നടന്ന എല്ലാ മത്സരങ്ങളിലും അവർ തോറ്റിരുന്നു. അതിനാൽ ചമ്പ്യാൻഷിപ്പിൽനില നിൽക്കാൻ  അവർക്ക് ഈ ടെസ്റ്റ് മത്സരം ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പുതിയ പരിശീലകൻറെ കീഴിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ജയിംസ് ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രിക്ക് മൂലം കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം താരം ഇതുവരെ കളിച്ചിട്ടില്ല. ആഷസ് പര്യടനത്തിൽ ആദ്യ മത്സരത്തിൽ നാലോവർ എറിഞ്ഞതിന് ശേഷം താരം പരിക്ക്മൂലം ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.

Leave a comment