ന്യൂസിലൻഡ് ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും
മെൽബൺ: ന്യൂസിലൻഡിൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ 296 റൺസിന് തോൽപ്പിച്ചിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് ടീമും ആദ്യമായി നേർക്കുനേർ എത്തുന്ന മത്സരത്തിൽ ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പം എത്താനാകും ന്യൂസിലൻഡ് ശ്രമിക്കുക.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും, ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയിൽ തകർത്ത ഓസ്ട്രേലിയ രണ്ട് ടെസ്റ്റ് പരമ്പരയും വിജയിച്ച് തകർപ്പൻ ഫോമിലാണ്. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഓസ്ട്രേലിയ ശ്രമിക്കുക. മിൿച ഫോമിലാണ് ഓസ്ട്രേലിയ. ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർ മികച്ച പ്രകടനമാണ് നടത്തുന്നത്.






































