Foot Ball Top News

ഐഎസ്എൽ: ബംഗളൂരു എഫ് സി എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 25, 2019

author:

ഐഎസ്എൽ: ബംഗളൂരു എഫ് സി എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിആറാം മത്സരത്തിൽ ഇന്ന് എടികെ ബംഗളൂരു എഫ് സിയെ നേരിടും. ഇന്ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ബംഗളൂരു ടീമിൽ റാഫേൽ തിരിച്ചെത്തിയിട്ടുണ്ട്.

രണ്ട് ടീമുകളുടെയും പത്താമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിലെ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. പോയിന്റനിലയിൽ രണ്ടാം സ്ഥാനത്താണ് ബംഗളൂരു എഫ് സി, 16 പോയിന്റാണ് അവർക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള എടികെയ്ക്ക് 15 പോയിന്റാണ് ഉള്ളത്. ജയിക്കുന്ന ടീമിന് ഇന്ന് പോയിന്റനിലയിൽ ഒന്നാമതെത്താം.

ബെംഗളൂരു എഫ്‌സി: ഗുർ‌പ്രീത് സിംഗ് സന്ധു, രാഹുൽ ഭെകെ, ആൽബർട്ട് സെറാൻ, ജുവാൻ, ഹർ‌മൻ‌ജോത് ഖബ്ര, നിഷു കുമാർ, എറിക് പാർ‌ത്താലു, റാഫേൽ അഗസ്റ്റോ, ദിമാസ് ഡെൽ‌ഗോഡോ, ഉദന്ത സിംഗ്, സുനിൽ ഛേത്രി.

എ‌ടി‌കെ: അരിന്ദം ഭട്ടാചാര്യ; പ്രബീർ ദാസ്, പ്രീതം കോട്ടാൽ, അഗസ്റ്റിൻ ഇനിഗ്യൂസ്, സുമിത് രതി; ജാവിയർ ഹെർണാണ്ടസ്, അർമാണ്ടോ സോസ പെന, ജയേഷ് റാണെ, മൈക്കൽ സൂസൈരാജ്; ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

Leave a comment