Cricket Top News

രഞ്ജി ട്രോഫി: ഗുജറത്തിന് ഒന്നാം വിക്കറ്റ് നഷ്ടമായി

December 25, 2019

author:

രഞ്ജി ട്രോഫി: ഗുജറത്തിന് ഒന്നാം വിക്കറ്റ് നഷ്ടമായി

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്ന് മൂന്നാം മത്സരം. സൂറത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. ടോസ് നേടിയ കേരളം ബൗളിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 27 റൺസ് എടുത്തിട്ടുണ്ട്. 10 റൺസ് എടുത്ത പഞ്ചലിന്റെ വിക്കറ്റ് ആണ് നഷ്ടമായത്. ആസിഫിനാണ് വിക്കറ്റ്.

കേരളം തങ്ങളുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്ക് ശേഷം ആദ്യ എവെ മത്സരത്തിനായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് സമനില വഴങ്ങിയ കേരളത്തിന് രണ്ടാം മൽസരത്തിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനാൽ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം നടത്തി ജയം സ്വന്തമാക്കാൻ ആകും കേരളം ശ്രമിക്കുക.ഗുജറാത്ത് ടീമിൽ ബുംറ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ഏറെ നാളായി ടീമിൽ ഇല്ലാതിരുന്ന ബുംറ ടീമിൽ എത്തുന്നതോടെ ഗുജറത്തിന്റെ ബൗളിങ്ങ് കൂടുതൽ ശക്തമാകും.

Leave a comment