രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും
രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്ന് മൂന്നാം മത്സരം. സൂറത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. രണ്ടാം മൽസരത്തിൽ ബംഗാളിനെതിരെ തോറ്റ കേരളത്തിന് മൂന്നാം മൽസരം നിർണായകമാണ്. കേരളം തങ്ങളുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്ക് ശേഷം ആദ്യ എവെ മത്സരത്തിനായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് സമനില വഴങ്ങിയ കേരളത്തിന് രണ്ടാം മൽസരത്തിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനാൽ മൂന്നാം മത്സരത്തിൽ മിൿച പ്രകടനം നടത്തി ജയം സ്വന്തമാക്കാൻ ആകും കേരളം ശ്രമിക്കുക. ഇന്ന് 9:30ന് ആണ് മൽസരം ആരംഭിക്കുക.
ഗുജറാത്ത് ടീമിൽ ബുംറ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ഏറെ നാളായി ടീമിൽ ഇല്ലാതിരുന്ന ബുംറ ടീമിൽ എത്തുന്നതോടെ ഗുജറത്തിന്റെ ബൗളിങ്ങ് കൂടുതൽ ശക്തമാകും. റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അടങ്ങുന്ന കേരള ടീം മികച്ച പ്രകടനം തന്നെ നടത്തിയെങ്കിൽ മാത്രമെ വിജയം സ്വന്തമാക്കാൻ സാദിക്കു. കേരളത്തിൻറെ നാലാം മൽസരം ജനുവരി 3ന് ഹൈദ്രാബാദിനെതിരെയാണ്.






































