ഐസിസി ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാൻ താരം ബാബർ അസം ആദ്യ പത്തിൽ
പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന് ശേഷം പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പാകിസ്ഥാൻ താരം ബാബർ അസമിന് നേട്ടം.ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. ഇതിൻറെ മികവിൽ താരം റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തി. രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയതാണ് ആറാം സ്ഥാനത്തെത്താൻ കാരണം. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും പിന്നിലാക്കിയാണ് താരം ആറാം സ്ഥാനത്തെത്തിയത്.

ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ബാബർ അസം ആദ്യ പത്തിൽ എത്തിയിരുന്നു. രണ്ടാം സെഞ്ചുറി നേടിയതോടെ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം ആറാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് കോഹിലി തന്നെയാണ്. സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്, ചേതേശ്വര്‍ പുജാര, മാര്‍നസ് ലാബുഷെയ്ന് എന്നിവരാണ് ബാക്കി സ്ഥാനങ്ങളിൽ.






































