Foot Ball Top News

ലിവര്‍പൂള്‍ താരം ചേംബര്‍ലിന് വീണ്ടും പരിക്ക്

December 25, 2019

author:

ലിവര്‍പൂള്‍ താരം ചേംബര്‍ലിന് വീണ്ടും പരിക്ക്

ലിവർപൂൾ മധ്യനിര താരം ചേംബര്‍ലിന് 2019 ലെ ലിവർപൂളിന്റെ അവസാന രണ്ട് മത്സരങ്ങൾ നഷ്‌ടപ്പെടും. പരിക്ക് മൂലമാണ് മത്സരങ്ങൾ നഷ്ടപ്പെടുന്നത്. കണങ്കാലിന് ആണ് താരത്തിന് പരിക്ക് പറ്റിയത് . ഭേദമാകാൻ സമയം എടുക്കും എന്നതിനാൽ ആണ് താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകുന്നത്.ലിവർപൂളിന്റെ അടുത്ത മൽസരം ഡിസംബർ 27ന് ആണ്. ക്ലബ്ബ് ലോകകപ്പ് മത്സരത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്.ലെസ്റ്റർ സിറ്റി, വോള്‍വ്സിന് എന്നീ ടീമുകൾക്കെതിരെയുള്ള മൽസരങ്ങളാണ് താരത്തിന് നഷ്ടമാകുന്നത്.

താരത്തിൻറെ കാലിലെ ലിഗമെന്റിനാണ് പരിക്ക് പറ്റിയത്. നേരത്തേയും ലിഗമെന്റിനായിരുന്നു പരിക്ക്. ഇതുമൂലം താരം കഴിഞ്ഞ ഒരു വർഷം ആണ് പുറത്തിരുന്നത്. ലിവർപൂളിന്റെ മികച്ച താരങ്ങളിൽ ഒരാൾ ആണ് ചേംബര്‍ലിൻ.

Leave a comment