Cricket Top News

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

December 25, 2019

author:

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഈ ദശകത്തിലെ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. എം.എസ് ധോണി, വിരാട് കോഹിലി, രോഹിത് ശർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീമിൽ ഒരു ഓസ്‌ട്രേലിയൻ താരം മാത്രമാണ് ഉള്ളത്. അവരുടെ പേസർ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ടീമിൽ ഇടം നേടിയത്.

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് രണ്ട് താരങ്ങളും, ബംഗ്ലാദേശിൽ നിന്ന് ഒരാളും ടീമിൽ ഇടം നേടിയിട്ടുണ്ട്. പാകിസ്ഥാൻ, വിൻഡീസ് ടീമുകളിൽ നിന്ന് ആരും ഇടം നേടിയിട്ടില്ല.ടീമിൻറെ നായകൻ ധോണിയാണ്. രോഹിത് ശർമയും, ഹാഷിം അംലയുമാണ് ടീമിൻറെ ഓപ്പണിങ് ബാറ്റ്സ്മാന്മാര്‍. തുടർന്ന് കോഹ്‌ലിയും, നാലാമനായി എ ബി ഡിവില്ലിയേഴ്സും ആണ് ബാറ്റിങ്ങിന് ഇറങ്ങുക.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ  ഏകദിന ടീം ;

1. രോഹിത് ശര്‍മ്മ

2. ഹാഷിം അംല

3. വിരാട് കോഹ്ലി

4. എ ബി ഡിവില്ലിയേഴ്സ്

5. ഷാക്കിബ്‌ അല്‍ ഹസന്‍

6. ജോസ് ബട്ട്ലര്‍

7. എം എസ് ധോണി (c)

8. മിച്ചല്‍ സ്റ്റാര്‍ക്ക്

9. ട്രെന്‍ഡ് ബോള്‍ട്ട്

10. റാഷിദ് ഖാന്‍

11. ലസിത് മലിംഗ

Leave a comment