Cricket Top News

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ പൃഥ്വി ഷായും

December 24, 2019

author:

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ പൃഥ്വി ഷായും

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ആദ്യ കടമ്പായ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടംപിടിച്ച പൃഥ്വി ഷാ. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാൽ എട്ട് മാസം വിലക്കിലായിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയ പൃഥ്വി ഷാ തൻറെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിന്നു. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്.  രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡക്കെതിരെയാണ് പൃഥ്വി ഇരട്ട ശതകം നേടിയത്. 179 പന്തില്‍ നിന്നാണ് താരം ഇരട്ട ശതകം നേടിയത്.

രോഹിത് ശർമയിലും മായങ്ക് അഗവാലിലും ഇന്ത്യക്ക് സെറ്റിൽഡ് ഓപ്പണിംഗ് ജോഡിയുണ്ടെങ്കിലും 20 കാരനായ ഷായ്‌ക്ക് റിസർവ് ഓപ്പണറായി ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കും. കഫ് സിറപ്പുകളില്‍ കാണുന്ന തരം ഉത്തേജകമാണ് പൃഥ്വി ഷായുടെ സാമ്പിളിൽ നിന്ന് ലഭിച്ചത്. ഫെബ്രുവരിയില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു താരത്തിന് വിലക്ക് ലഭിച്ചത്.ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യ എ ടീമിനെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദ് ആണ് പുറത്തുവിട്ടത്ത്.

രണ്ട് ടൂർ മത്സരങ്ങൾക്കും മൂന്ന് ഏകദിന ഗെയിമുകൾക്കുമുള്ള ഇന്ത്യ എ ടീം: പൃഥ്വി ഷാ, മയങ്ക് അഗർവാൾ, രുതുരാജ് ഗെയ്ക്വാഡ്, ഷുബ്മാൻ ഗിൽ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അക്സാർ പട്ടേൽ, രാഹുൽ ചഹാർ, സന്ദീപ് വാരിയർ, ഇഷാൻ പോറൽ, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ഇന്ത്യ ആദ്യ നാല് ദിവസത്തെ ഗെയിമിനുള്ള എ ടീം: പൃഥ്വി ഷാ, മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, അഭിമന്യു ഈശ്വരൻ, ഷുബ്മാൻ ഗിൽ, ഹനുമ വിഹാരി (ക്യാപ്റ്റൻ), കെ എസ് ഭാരത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഷഹബാസ് നദീം, രാഹുൽ ചഹാർ, സന്ദീപ് വാരിയർ , അവേഷ് ഖാൻ, മുഹമ്മദ്. സിറാജ്, ഇഷാൻ പോറൽ, ഇഷാൻ കിഷൻ.

രണ്ടാം നാല് ദിവസത്തെ ഗെയിമിനുള്ള ഇന്ത്യ എ ടീം: പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഷുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹനുമ വിഹാരി (ക്യാപ്റ്റൻ), കെ എസ് ഭാരത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ആർ അശ്വിൻ, ഷഹബാസ് നദീം, സന്ദീപ് വാരിയർ, അവേഷ് ഖാൻ, മുഹമ്മദ്. സിറാജ്, ഇഷാൻ പോറൽ

Leave a comment