ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു
ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുകയാണ് 34 കാരനായ പേസർ. 2007ൽ ആണ് വെര്‍നോണ്‍ തൻറെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. 60 ടെസ്റ്റുകളിലും 40 ഏകദിനങ്ങളിലും ഏഴ് ട്വന്റി 20 കളിലും ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുണ്ട്.ഇവയിൽ നിന്ന് 216 വിക്കറ്റുകൾ ആണ് താരം ഇതുവരെ നേടിയിട്ടുള്ളത്.
കഴിഞ്ഞ 18 മാസത്തിനിടെ ആറ് തവണ അദ്ദേഹത്തിന് പരിക്കേറ്റു. സമീപകാലത്ത് 2015 ലോകകപ്പിൽ ആണ് അദ്ദേഹം അവസാനമായി ഏകദിന മത്സരം കളിച്ചത്. തനിക്ക് അതിശയകരമായ ഒരു കരിയർ ഉണ്ടായിരുന്നു, പക്ഷേ അടുത്ത വർഷം 35 ആകും, അതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പറ്റിയ സമയം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.






































