കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലത്തിന് മിന്നും ജയം
കേരള പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് ജയം. കോവളം എഫ് സിയെ ആണ് ഗോകുലം തോൽപ്പിച്ചത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം ജയിച്ചത്. ജയത്തോടെ ഗോകുലം പോയിന്റ് നിലയിൽ ഒന്നാമതെത്തി. വിഷ്ണു, ശിഹാദ് എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഷിഹാദ് ഹാട്രിക് ഗോൾ നേടി.
ആദ്യ പകുതിയിൽ ഒരു ഗോൾ നേടി ഗോകുലം മുന്നിലെത്തി. വിഷ്ണു ആണ് ആദ്യ ഗോൾ നേടിയത് . പിന്നീട് രണ്ടാം പകുതിയിൽ ആണ് ഷിഹാദ് മൂന്ന് ഗോളുകൾ നേടിയത്. 59, 82, 87 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ പിറന്നത്. ആദ്യ മത്സരത്തിൽ ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു.






































