Cricket Top News

പത്ത് വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ പാകിസ്ഥാൻ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

December 23, 2019

author:

പത്ത് വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ പാകിസ്ഥാൻ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാന് ജയം. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്ങ്‌സ് 212 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്ങ്സിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 264 റൺസ് കൂടി ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണമായിരുന്നു. അഞ്ചാം ദിവസമായ ഇന്ന് ശ്രീലങ്കയ്ക്ക് ഒരു റൺ പോലും നേടാൻ കഴിഞ്ഞില്ല. അവശേഷിച്ച മൂന്ന് വിക്കറ്റും മത്സരം തുടങ്ങിയപ്പോൾ തന്നെ പാകിസ്ഥാൻ നേടി. നസീം ഷാ രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ പത്ത് വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ പാകിസ്ഥാൻ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ആദ്യ മൽസരം മഴ മൂലം സമനിലയിൽ അവസാനിച്ചിരുന്നു.

രണ്ടാം ഇന്നിങ്ങ്സിലെ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. 555-3 എന്ന നിലയിലാണ് പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്‌സ് ഡിക്ലയർ ചെയ്തത്. 475 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. ആദ്യ അഞ്ച് വിക്കറ്റുകൾ അവർക്ക് 100 റൺസിന് മുന്നേ നഷ്ടമായി. പിന്നീട്  നിരോഷന്‍ ഡിക്ക്വെല്ല-ഒഷാഡ ഫെര്‍ണാണ്ടോ സഖ്യമാണ് ശ്രീലങ്കകെയെ 200 കടത്തിയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 104 റൺസ് ആണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ല 65 റൺസ് നേടി പുറത്തായി. ഇന്ന് ബാറ്റിങ്ങ് തുടങ്ങിയ അവർക്ക് മൂന്ന് വിക്കറ്റും രണ്ട് ഓവറുകളിൽ നഷ്ടമായി.രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാൻറെ നാല് താരങ്ങളാണ് സെഞ്ചുറി നേടിയത്. അസർ അലി(118),ബാബർ അസം (100), ഷാൻ മസൂദ്(138) ആബിദ് അലി(174) എന്നിവരാണ് സെഞ്ചുറി നേടിയത്.

Leave a comment