മുഹമ്മദ് ഷമിക്ക് പ്രശംസയുമായി സുനിൽ ഗാവസ്‌കർ
ഇന്ത്യൻ പേസർ മുഹമ്മദ് ശമിക്ക് പ്രശംസയുമായി മുൻ നായകനും, ഇതിഹാസതാരവുമായ സുനിൽ ഗാവസ്‌കർ രംഗത്ത്. ഇതിഹാസ പേസറായ മാല്‍ക്കം മാര്‍ഷലിനോടുപമിച്ചാണ് ഗാവസ്‌കര്‍ ഷമിയെ പ്രശംസിച്ചത് . ഷമി ചിലപ്പോള്‍ മാര്‍ഷലിനെ ഓര്‍മിപ്പിക്കുന്നു എന്നാണ് ഗാവസ്‌കർ പറഞ്ഞത്. . ഇരയെ കീഴ്‌പ്പെടുത്താന്‍ കുതിക്കുന്ന ചീറ്റപ്പുലിക്ക് സമാനമാണ് ഷമിയുടെ ബൗളിങ് എന്ന് നേരത്തെ ഗാവസ്‌കർ പറഞ്ഞിരുന്നു.
തകർപ്പൻ പ്രകടനമാണ് ഷമി ഈ വര്ഷം നടത്തിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിൽ ഷമി ഒന്നാമത്. ഹാട്രിക് അടക്കം 42 വിക്കറ്റുകൾ ആണ് ഷമി ഈ വർഷം നേടിയത്. ലോകകപ്പ് മത്സരത്തിലാണ് താരം ഹാട്രിക് നേടിയത്. ഈ വർഷം അവിസ്മരണീയ പ്രകടനമാണ് താരം നടത്തിയത്.






































