Foot Ball Top News

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വാറ്റ‌്ഫോർഡിന് ജയം

December 23, 2019

author:

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വാറ്റ‌്ഫോർഡിന് ജയം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ‌്ഫോർഡ്  മത്സരത്തിൽ വാറ്റ‌്ഫോർഡിന് ജയം. അപ്രതീക്ഷിത തോൽവിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോൽപ്പിച്ചത്. ലീഗിൽ ഏറ്റവും അവസാനം ഉള്ള വാറ്റ‌്ഫോർഡിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്. സാറും,ഡീനി എന്നിവരാണ് വാറ്റ‌്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്.

ഇന്നലെ തുടക്കം മുതൽ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. താളം കണ്ടെത്താൻ വിഷമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശെരിക്കും മുതലാക്കിയാണ് വാറ്റ‌്ഫോർഡ്  ഇന്നലെ കളിച്ചത്. മൽസരം തുടങ്ങി ആദ്യ ആറാം മിനിറ്റിൽ മാഞ്ചസ്റ്ററിന് ഗോൾ നേടാൻ ഒരു അവസരം ലഭിച്ചെങ്കിലും ആന്റണി മാർഷൽ അത് നഷ്ടപ്പെടുത്തി. പിന്നീട് പത്തൊൻപതാം മിനിറ്റിൽ ലഭിച്ച കോർണറും അവർ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ രണ്ട് അബദ്ധങ്ങള്‍ ആണ് ഗോളിലേക്ക് വഴിയൊരുക്കിയത്. അമ്പതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ വാറ്റ‌്ഫോർഡ്   നേടിയത്. ഡിഹിയയുടെ പിഴവ് മൂലമായിരുന്നു ആദ്യ ഗോൾ പിറന്നത്. പിന്നീട് നാല് മിനിറ്റിനുള്ളിൽ വാറ്റ‌്ഫോർഡിന് പെനാൽറ്റി ലഭിക്കുകയും അത് അവർ ഗോളാക്കി മാറ്റുകയും ചെയ്തു. 18 കളികളിൽ നിന്ന് 25 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ എട്ടാം സ്ഥാനത്താണ്.

Leave a comment