റൺ വേട്ടയിൽ കൊഹ്ലി കുതിക്കുന്നു
തൻറെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യൻ നായകൻ കുതിക്കുന്നത്. തകർപ്പൻ ബാറ്റിങ്ങ് പ്രകടനമാണ് ഇന്ത്യൻ താരം നടത്തുന്നത്. ഇപ്പോൾ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്നലെ ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനത്തിൽ 85 റൺസ് നേടിയുയതോടെയാണ് കോഹിലി റൺ വേട്ടയിൽ ജാക്ക് കാലിസിനെ മറികടന്ന് ഏഴാം സ്ഥാനത്ത് എത്തിയത്. 11609 റൺസാണ് നിലവിൽ കോഹ്ലിയുടെ റൺസ്.
ഏകദിന ക്രിക്കറ്റില്‍ കോഹിലി ഇതുവരെ 242 മത്സരത്തില്‍ നിന്നും 59.84 ശരാശരിയില്‍ ആണ് 11609 റൺസ് നേടിയിരിക്കുന്നത്. കാലിസ് നേടിയ 11579 റൺസ് ആണ് കൊഹ്ലി ഇന്നലെ മറികടന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സച്ചിൻ ടെൻഡുൽക്കർ ആണ്. 18426 റൺസ് ആണ് ഏകദിനത്തിൽ സച്ചിൻറെ റൺസ്. കുമാർ സംഗക്കാര, റിക്കി പോണ്ടിങ്ങ്, സനത് ജയസൂര്യ, മഹേള ജയവർധന,ഇൻസമാം ഉൾഹക് എന്നിവരാണ് ഇനി കോഹ്ലിക്ക് മുൻപിലുള്ളർ. ഇന്നലെ 81 പന്തില്‍ നിന്നാണ് കോഹ്ലി 85 റൺസ് നേടിയത്.






































