Cricket Top News

 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും തകര്‍ത്ത് രോഹിത് ശർമ്മ 

December 23, 2019

author:

 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും തകര്‍ത്ത് രോഹിത് ശർമ്മ 

റെക്കോർഡുകൾ വാരിക്കൂട്ടുന്നതിൽ  എന്നും മുൻപിലാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 22 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് രോഹിത് ശർമ പഴങ്കഥയാക്കിയത്. ഈ വർഷം നിരവധി റെക്കോർഡുകൾ ആണ് താരം സ്വന്തം പേരിൽ നേടിയത്. അതിലേക്ക് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്.

ഒരു കലണ്ടർ വർഷത്തിൽ എല്ലാ ഫോർമാറ്റിലും ആയി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇന്നലെ രോഹിത്  സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ;63 റൺസ് ആണ് താരം നേടിയത്. 2442 റൺസ് ആണ് രോഹിത് ഈ വര്ഷം നേടിയത് 1997 ജയസൂര്യ നേടിയ  2387 റൺസ് എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കിയിരുന്നു. രണ്ടാം ഏകദിനത്തിൽ 159 റൺസ് ആണ് താരം നേടിയത്. വിരേന്ദര്‍ സെവാഗ് (2355 റണ്‍സ്- 2008), മാത്യൂ ഹെയ്ഡന്‍ (2349 റണ്‍സ്- 2003), സയ്യിദ് അന്‍വര്‍ (2296 റണ്‍സ്- 1996)  എന്നിവരെയും രോഹിത് പിന്നിലാക്കി.

Leave a comment