കറാച്ചി ടെസ്റ്റ്: പാകിസ്ഥാൻ ജയത്തിലേക്ക്
ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ ജയത്തിലേക്ക്. മൂന്ന് വിക്കറ്റ് അകലെയാണ് പാക്സിസ്ഥാൻ ജയം. രണ്ടാം ഇന്നിങ്ങ്സിലെ തകർപ്പൻ പ്രകടനം പാകിസ്ഥാന് കൂറ്റൻ ലീഡാണ്സമ്മാനിച്ചത്. 475 റൺസിന്റ ലീഡ് ആണ് പാകിസ്ഥാൻ നേടിയത്. ഇന്നലെ മൽസരം അവസാനിച്ചപ്പോൾ ശ്രീലങ്ക 212-7 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ 264 റൺസ് കൂടി ശ്രീലങ്കയ്ക്ക് ജയിക്കാൻ വേണം. പാകിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് നേടി.
4756 വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. ആദ്യ അഞ്ച് വിക്കറ്റുകൾ അവർക്ക് 100 റൺസിന് മുന്നേ നഷ്ടമായി. പിന്നീട് നിരോഷന്‍ ഡിക്ക്വെല്ല-ഒഷാഡ ഫെര്‍ണാണ്ടോ സഖ്യമാണ് ശ്രീലങ്കകെയെ 200 കടത്തിയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 104 റൺസ് ആണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ല 65 റൺസ് നേടി പുറത്തായി. 102 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഒഷാഡ ഫെര്‍ണാണ്ടോയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
555-3 എന്ന നിലയിലാണ് പാകിസ്ഥാൻ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തകർപ്പൻ ബാറ്റിങ്ങ് ആണ് പാകിസ്ഥാൻ നടത്തിയത്. ഇന്നലെ 395/2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാൻ പൂർണ ആധിപത്യം ആണ് ഇന്നലെയും നേടിയത്. ഒരു വിക്കറ്റ് മാത്രമാണ് ശ്രീലങ്കൻ ബൗളർമാർക്ക് ഇന്നലെ നേടാനായത്.ഒന്നാം ഇന്നിങ്ങ്‌സിൽ 190 റൺസിന് പുറത്തായ പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്‌സിൽ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.രണ്ട് പാകിസ്ഥാൻ താരങ്ങൾ കൂടി സെഞ്ചുറി നേടി. അസർ അലിയും(118),ബാബർ അസമും(100) ആണ് ഇന്ന് സെഞ്ചുറി നേടിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്ങ്‌സിൽ നാല് പാകിസ്ഥാൻ താരങ്ങൾ ആണ് സെഞ്ചുറി നേടിയത് .






































