Cricket Top News

മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

December 23, 2019

author:

മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

വിൻഡീസിൻറെ ഇന്ത്യ പര്യടനത്തിലെ മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഇന്നലെ നടന്ന മൽസരത്തിൽ എട്ട് പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യ നടത്തിയത് . വി​രാ​ട് കോ​ഹ്ലി (85), രോ​ഹി​ത് ശ​ര്‍​മ (63), കെ.​എ​ല്‍. രാ​ഹു​ല്‍ (77), ജഡേജ(39) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ വിജയിച്ചത്.

 

രണ്ടാം ഏകദിനത്തിലേത് പോലും മികച്ച തുടക്കമാണ് ഇന്ത്യക്ക് രാഹുലും, രോഹിതും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 122 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത് . ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യൻ നില പരുങ്ങലിൽ ആയി. ശ്രേയസ് അയ്യറും (7) റിഷഭ് പന്തും (7) കേദാര്‍ ജാദവും (9) പെട്ടെന്ന് പുറത്തായത് ഇന്ത്യൻ സ്കോറിങ്ങിൽ വ്യത്യാസം ഉണ്ടാക്കി. എന്നാൽ കോഹിലിയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. എന്നാൽ 286ൽ നിൽക്കെ കൊഹ്‌ലി പുറത്തായതിന് ശേഷം അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ശ​ര്‍​ദു​ള്‍ താ​ക്കു​ര്‍-​ര​വീ​ന്ദ്ര ജ​ഡേ​ജ കൂ​ട്ടു​കെ​ട്ടി​ന്‍റെ പ്ര​ക​ടനം ഇന്ത്യൻ ജയത്തിന് കാരണമായി. വിജയ പ്രതീക്ഷയിൽ നിന്ന വിൻഡീസിന് ഈ കൂട്ടുകെട്ടാണ് വിനയായത്. വിൻഡീസിന് വേണ്ടി കീമോ പോൾ മൂന്ന് വിക്കറ്റ് നേടി.

 

ടോസ് നേടിയ ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു.മോശം തുടക്കത്തിന് ശേഷം മധ്യ നിര കത്തികയറിയതോടെയാണ് വിൻഡീസിന് 300 കടക്കാൻ കഴിഞ്ഞത്. അഞ്ചാം വിക്കറ്റിൽ പൂരന്‍- പോളളാര്‍ഡ് കൂട്ടുകെട്ടാണ് വിൻഡീസിനെ കരകയറ്റിയത്‌. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 135 റൺസ് ആണ് നേടിയത്ആദ്യ നാല് വിക്കറ്റുകൾ 144 റൺസിൽ നഷ്ട്ടമായ അവരെ പൂരനും, പൊള്ളാർഡും ചേർന്നാണ് കരകയറ്റിയത്‌. പൂരം 89 റൺസ് നേടിയപ്പോൾ പൊള്ളാർഡ് പുറത്താകാതെ 74 റൺസ് നേടി. ഏഴ് സിക്‌സ് ആണ് പൊള്ളാർഡ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനി ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.  ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Leave a comment