ഐലീഗ്: ട്രാവുനെതിരെ റിയല്‍ കശ്മീരിന് സമനില
ഇലീഗിൽ ഇന്നലെ നടന്ന റിയല്‍ കശ്മീർ, ട്രാവു മൽസരം സമനിലയിൽ അവസാനിച്ചു.ഒരു ഗോളിന് മുന്നിട്ട് നിന്ന ടിഡിം റോഡ് അത്ലറ്റിക് യൂനിയന് (ട്രാവു എതിരെ അവസാന മിനിറ്റിൽ ഗോൾ നേടിയാണ് കാശ്‌മീർ സമനില നേടിയത്. റിയൽ കാശ്മീരിന് വേണ്ടി മാസൺ ആണ് രണ്ട് ഗോളും നേടിയത്. പ്രിന്സ്വെല്,ഉച്ചേ എന്നിവരാണ് ഗോളുകൾ നേടിയത്. ട്രാവുവിനും, റിയൽ കശ്‌മീരിനും ഇതുവരെ ഈ സീസണിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല . രണ്ടു പോയന്‍റുമായി റിയല്‍ കശ്മീര്‍ ഒമ്ബതാമതും ഒരു പോയന്‍റുള്ള ട്രാവു പത്താമതുമാണ്.
മാസണിലൂടെ 27ാം മിനിറ്റില്‍ ആദ്യ ഗോൾ നേടി കാശ്‌മീർ ലീഡ് ഉയർത്തി. പിന്നീട് ഗോൾ നേടാൻ രണ്ട് ടീമും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല . രണ്ടാം പകുതിയിൽ ആദായ ഗോൾ നേടിയത് ട്രാവു ആണ്. 73ാം മിനിറ്റിൽ ആയിരുന്നു അവരുടെ ആദ്യ ഗോൾ. പത്ത് മിനിറ്റിന് ശേഷം അവർ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. തൊട്ടടുത്ത മിനിറ്റിൽ കാശ്‌മീർ സമനില ഗോൾ നേടി.






































