Foot Ball Top News

ഐഎസ്എൽ: ഗോവ ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 22, 2019

author:

ഐഎസ്എൽ: ഗോവ ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഅഞ്ചാം മത്സരത്തിൽ ഇന്ന് ഗോവ ഒഡീഷ പോരാട്ടം നടക്കും. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് ആണ് മൽസരം. ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. എഫ് സി ഗോവയുടെ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ല. ഒഡീഷ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്.

രണ്ട് ടീമുകളുടെയും ഒൻപതാം മൽസരമാണ് ഇന്ന് നടക്കുന്നത്. ശക്തരായ എടികെയെ തോൽപ്പിച്ച ഗോവ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് അവർ നടത്തുന്നത്. എട്ട് കളികളിൽ നിന്ന് 15 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഹൈദരാബാദ് എഫ്‌സിക്കെതിരെ 3-2 ന് ജയിച്ച ഒഡീഷയും ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. എട്ട് കളികളിൽ നിന്ന് 9 പോയിന്റുമായി അവർ ഏഴാം സ്ഥാനത്താണ്.

ഒഡീഷ എഫ് സി: അർഷദീപ് സിംഗ്, നാരായൺ ദാസ്, കാർലോസ് ഡെൽഗഡോ, ശുഭം സാരംഗി, ഡയവാണ്ട, മാർക്കോസ് ടെബാർ, മാർട്ടിൻ ഗ്വെസ്, ജെറി മാവിഹ്മിംഗാ, നന്ദകുമാർ സെക്കർ, ഡാനിയേൽ ലാഹ്ലിംപുവിയ, അരിഡാന സാന്താന.

എഫ് സി ഗോവ: മുഹമ്മദ് നവാസ് , കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, മൊർതട ഫാൾ, മന്ദർ റാവു ഡെസ്സായി , ലെന്നി റോഡ്രിഗസ്, ജാക്കിചന്ദ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, അഹമ്മദ് ജഹോ, ഹ്യൂഗോ, ഫെറാൻ കൊറോമിനാസ്.

Leave a comment