മൂന്നാം ഏകദിനം:പൂരന്- പോളളാര്‍ഡ് കൂട്ടുകെട്ടിൽ വിൻഡീസിന് മികച്ച സ്കോർ
വിൻഡീസിൻറെ ഇന്ത്യ പര്യടനത്തിലെ മൂന്നാമത്തെ ഏകദിനത്തിൽ വിൻഡീസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടി. മോശം തുടക്കത്തിന് ശേഷം മധ്യ നിര കത്തികയറിയതോടെയാണ് വിൻഡീസിന് 300 കടക്കാൻ കഴിഞ്ഞത്. അഞ്ചാം വിക്കറ്റിൽ പൂരന്- പോളളാര്‍ഡ് കൂട്ടുകെട്ടാണ് വിൻഡീസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 135 റൺസ് ആണ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് റൺസ് നേടാൻ വളരെ പ്രയാസമായിരുന്നു. ആദ്യ നാല് വിക്കറ്റുകൾ 144 റൺസിൽ നഷ്ട്ടമായ അവരെ പൂരനും, പൊള്ളാർഡും ചേർന്നാണ് കരകയറ്റിയത്. പൂരം 89 റൺസ് നേടിയപ്പോൾ പൊള്ളാർഡ് പുറത്താകാതെ 74 റൺസ് നേടി. ഏഴ് സിക്സ് ആണ് പൊള്ളാർഡ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനി ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.






































