ഐഎസ്എൽ: ഇന്ന് ഗോവ ഒഡീഷ പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഅഞ്ചാം മത്സരത്തിൽ ഇന്ന് ഗോവ ഒഡീഷ പോരാട്ടം നടക്കും. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും ഒൻപതാം മൽസരമാണ് ഇന്ന് നടക്കുന്നത്. ശക്തരായ എടികെയെ തോൽപ്പിച്ച ഗോവ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് അവർ നടത്തുന്നത്. എട്ട് കളികളിൽ നിന്ന് 15 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഹൈദരാബാദ് എഫ്‌സിക്കെതിരെ 3-2 ന് ജയിച്ച ഒഡീഷയും ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. എട്ട് കളികളിൽ നിന്ന് 9 പോയിന്റുമായി അവർ ഏഴാം സ്ഥാനത്താണ്.
അവരുടെ മിക്ക കളിക്കാരും പരിക്ക് മാറിയും, സസ്‌പെൻഷൻ രഹിതമായതിനാൽ, എഫ്‌സി ഗോവ അപകടകരമായ ഒരു ടീമായി മാറിയിരിക്കുകയാണ്.അതിൻറെ തെളിവാണ് കഴിഞ്ഞ മത്സരത്തിൽ എടികെ തോൽപ്പിച്ചതിലൂടെ കാണാൻ കഴിഞ്ഞത്.ഫെറാൻ കൊറോമിനാസ് പരിക്കിൽ നിന്ന് തിരിച്ചെത്തിയതോടെ ടീം വളരെ ശക്തമായി. ബ്രാൻഡൻ ഫെർണാണ്ടസ് അവരുടെ മുഖ്യ പ്ലേമേക്കറാണ്, ഇതുവരെ അഞ്ച് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഒഡീഷ്യക്ക് ഇതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ അവർ രണ്ട് ക്ളൈമാത്രമാണ് ജയിച്ചിട്ടുള്ളത്. അരിഡെയ്ൻ സാന്റാന, സിസ്കോ ഹെർണാണ്ടസ്, ജെറി മാവിഹ്മിംഗ്തംഗ എന്നിവരാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആക്രമണ കേന്ദ്രങ്ങൾ.






































