Cricket Top News

മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു

December 22, 2019

author:

മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു

വിൻഡീസിൻറെ ഇന്ത്യ പര്യടനത്തിലെ മൂന്നാമത്തെ ഏകദിനം ഇന്ന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. നവദീപ് സെയിനി ഇന്ന് ഇന്ത്യൻ ടീമിനായി കളിക്കുന്നുണ്ട്. നവദീപിന്റെ ആദ്യ ഏകദിനമാണിത്. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ച പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്നത് ഇന്നത്തെ മത്സരമാണ്.

ആദ്യ മത്സരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യ 107 റൺസിനാണ് വിജയിച്ചത്. രണ്ടാം മൽസരത്തിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്.ഇന്ന് നടക്കുന്ന ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിന മൽസരം ജയിക്കാനായാൽ വിൻഡീസിനും, പൊള്ളാർഡിനും അതൊരു ചരിത്ര നേട്ടമായി മാറും. 17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടമാണ് ഇന്ന്  ജയിച്ചാൽ വിൻഡീസിനെ കാത്തിരിക്കുന്നത്.

മൂന്നാം ഏകദിനം. ഇന്ത്യ ഇലവൻ: ആർ ശർമ്മ, കെ എൽ രാഹുൽ, വി കോഹ്‌ലി, എസ് അയ്യർ, ആർ പന്ത്, കെ ജാദവ്, ആർ ജഡേജ, എം ഷമി, എസ് താക്കൂർ, കെ യാദവ്, എൻ സൈനി.

മൂന്നാം ഏകദിനം. വെസ്റ്റ് ഇൻഡീസ് ഇലവൻ: ഇ ലൂയിസ്, എസ് ഹോപ്പ്, എസ് ഹെറ്റ്മിയർ, ആർ ചേസ്, എൻ പൂരൻ, കെ പൊള്ളാർഡ്, ജെ ഹോൾഡർ, കെ പോൾ, എ ജോസഫ്, കെ പിയറി, എസ് കോട്രെൽ

Leave a comment