Foot Ball Top News

സൂപ്പർകോപ്പയ്ക്കായി പ്രത്യേക അറബിക് ജേഴ്‌സിയുമായി യുവന്റസ്

December 22, 2019

author:

സൂപ്പർകോപ്പയ്ക്കായി പ്രത്യേക അറബിക് ജേഴ്‌സിയുമായി യുവന്റസ്

സൗദി അറേബ്യയിൽ ലാസിയോയ്‌ക്കെതിരായ സൂപ്പർകോപ്പ ഏറ്റുമുട്ടലിന് മുന്നോടിയായി യുവന്റസ് പ്രത്യേക അറബി ക്ക് ജേഴ്‌സി പുറത്തിറക്കി. ഇന്ന് രാത്രി 10:15ന് ആണ് മത്സരം. അറബിലെ ആരാധകർക്ക് വേണ്ടിയാണ് പുതിയ ജേഴ്‌സി അവർ പുറത്തിറക്കിയത്.കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

പുതിയ ജെഎസ്‌സിയിൽ കറപ്പും, വെളുപ്പും കളറുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ താരങ്ങളുടെ പേര് അറബിയിൽ ആണ് എഴുതിയിരിക്കുന്നത് .നിലവിലെ സിരി എ ചാമ്പ്യന്മാർ റിയാദിൽ നടന്ന കോപ്പ ഇറ്റാലിയ വിജയികളെ ആണ് നേരിടുന്നത്. സീസണിലെ ആദ്യ ട്രോഫി നേടാൻ ആണ് യുവന്റസ് ഇന്ന് ഇറങ്ങുന്നത്.

Leave a comment