Foot Ball Top News

ഐഎസ്എൽ:  ഹൈദരാബാദിനെതിരെ എടികെയ്ക്ക് സമനില

December 22, 2019

author:

ഐഎസ്എൽ:  ഹൈദരാബാദിനെതിരെ എടികെയ്ക്ക് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ഹൈദരാബാദ്  എടികെ മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ ആണ് നേടിയത്, അവസാന നിമിഷം എടികെ നേടിയ ഗോളിലാണ് സമനില നേടിയത്.  റോയി കൃഷ്ണയാണ് എ ടികെയ്ക്ക് വേണ്ടി രണ്ട് ഗോളും നേടിയത്, അതേപോലെ ഹൈദരാബാദിന് വേണ്ടിയും രണ്ട് ഗോളുകളും നേടിയത് ബോബോ ആണ്. അനായാസം ജയിക്കാം എന്ന് കരുതിയ  എടികെയെ ഹൈദരാബാദ് സമനിലയിൽ തളക്കുകായയിരുന്നു. സമനില ആയതിലൂടെ  എടികെയ്ക്ക് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞില്ല . 9 കളികളിൽ നിന്ന് 15 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്താണ്, ഹൈദരാബാദിന് അഞ്ച് പോയിന്റ് ആണ് ഉള്ളത്.

മൽസരം തുടങ്ങി പതിനഞ്ചാം മിനിറ്റിൽ എടികെ ആദ്യ ഗോൾ നേടി. പെനാൽറ്റിയിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ മുപ്പത്തിയൊൻപതാം മിനിറ്റിൽ ഹൈദരാബാദ് മറുപടി ഗോൾ നേടി സമനിലയിൽ എത്തി. രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത് ഹൈദരാബാദ് ആണ്. എമ്പത്തിയഞ്ചാം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ജയപ്രതീക്ഷയിൽ നിൽക്കെ തൊണ്ണൂറാം മിനിറ്റിൽ എടികെ സമനില ഗോൾ നേടി. 15 മിനിറ്റില്‍ റഫറിയുടെ തെറ്റായ തീരുമാനമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.

Leave a comment