Foot Ball Top News

ക്ലബ് ലോകകപ്പ് ഫൈനലിൽ ഇന്ന് ലിവർപൂൾ ഫ്‌ളെമംഗോയെ നേരിടും

December 21, 2019

author:

ക്ലബ് ലോകകപ്പ് ഫൈനലിൽ ഇന്ന് ലിവർപൂൾ ഫ്‌ളെമംഗോയെ നേരിടും

ലോക ക്ലബ് ഫുട്‌ബോള്‍ ഫൈനൽ മത്സരം ഇന്ന് ദോഹയിൽ നടക്കും. ഫൈനലിൽ ലിവർപൂൾ ഫ്‌ളെമംഗോയെ നേരിടും. ഇന്ന് രാത്രി 11 മണിക്കാണ് മത്സരംആരംഭിക്കുന്നത്. മുഹമ്മദ് സ്വലാഹ്, ഫെര്‍മിനോ, വാന്‍ഡെക്ക് എന്നിവരടങ്ങിയ ലിവർപൂൾ ഇന്ന് ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ഫ്‌ളെമംഗോയെ നേരിടുമ്പോൾ മത്സരം ആവേശം നിറഞ്ഞതാകും. ക്ലബ് ലോകകപ്പ് ഇതുവരെ നേടാത്ത ലിവർപൂൾ ഇന്ന് കന്നി കിരീടത്തിനായിട്ടാണ് ഇറങ്ങുന്നത്. എന്നാൽ അത് അത്ര എളുപ്പമാകില്ല. കഴിഞ്ഞ മുപ്പത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഫ്‌ളെമംഗോയുടെ വരവ്.

കോപ്പ ലിബര്‍ട്ടഡോറസ് കപ്പ് നേടിയതിന് പിന്നാലെ ബ്രസീല്‍ ലീഗിലും മികച്ച പ്രകടനം നടത്തിയ ഫ്‌ളെമംഗോയെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ലെന്ന് ലിവര്‍പൂളിന്റെ വിഖ്യാത പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ഫിലിപ്പ് ലൂയിസ് റാഫിഞ്ഞ എന്നിവർ അടങ്ങിയ ഫ്‌ളെമംഗോ അതി ശക്തമായ ടീമാണ്.അല്‍ ഹിലാലിനെ തോൽപ്പിച്ചാണ് ഫ്‌ളെമംഗോ ഫൈനലിൽ എത്തിയത്.

Leave a comment