കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൻറെ പുതിയ സ്‌ക്വാഡിൽ അത്രിപ്തി അറിയിച്ച് ഗംഭീർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ കൊൽക്കത്തയുടെ പുതിയ ടീമിൽ പൂർണ്ണമായും സന്തുഷ്ടനല്ല.ടോപ്പ് ഓർഡർ ബാറ്റ്സ്മാന് പരിക്കേറ്റാൽ കെകെആർ തിരഞ്ഞെടുത്ത സ്ക്വാഡിന് ബാക്കപ്പ് ഓപ്ഷനുകൾ ഇല്ലെന്നാണ് ഗംഭീർ പറയുന്നത്. 15.5 കോടി രൂപയ്ക്കാണ് കെകെആർ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയത്, കൂടാതെ ഇയോൺ മോർഗനെ 5.25 കോടിക്കാണ് അവർ സ്വന്തമാക്കിയത്. എന്നാൽ ഇവരിൽ ആർക്കേലും പരിക്കോ, മറ്റ് പ്രശ്‌നങ്ങൾ പറ്റിയാൽ ടീമിൽ വേറൊരു താരം പകരമായി ഇറങ്ങാൻ ഇല്ലെന്നാണ് ഗംഭീർ പറയുന്നത്.
പുതിയ പന്തില്‍ മികച്ച പേസിലും സ്വിങിലും എറിയാൻ കുമ്മിൻസിന് കഴിയും അതിനാൽ വിക്കറ്റ് ലഭിക്കുമെന്നും ഗംഭീർ പറഞ്ഞു. 2014ല്‍ കൊല്‍ക്കത്തയില്‍ കളിച്ചതിന് ശേഷം കമ്മിന്‍സിന്‍റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കുമ്മിൻസ് എല്ലാ മത്സരങ്ങളും കളിക്കുകയും ടീമിനെ 3-4 മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയട്ടെയെന്നും ഗംഭീർ പറഞ്ഞു. പക്ഷേ, ടീമിനെ മൊത്തത്തിൽ നോക്കിയാൽ, ആൻഡ്രെ റസ്സൽ, ഇയോൺ മോർഗൻ, സുനിൽ നരൈൻ എന്നിവർക്ക് ബാക്കപ്പ് ഇല്ല. ഇയോൺ മോർഗന് പരിക്കേറ്റാൽ ടീമിന് മധ്യനിരയിൽ കളിക്കാൻ ബാറ്റ്സ്മാൻ ഇല്ലെന്നും ഗംഭീർ കൂട്ടിച്ചുചേർത്തു.






































