Cricket Top News

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ സെലക്ടർമാരെ ഉടൻ നിയമിക്കുമെന്ന് ഗാംഗുലി

December 21, 2019

author:

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ സെലക്ടർമാരെ ഉടൻ നിയമിക്കുമെന്ന് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ സെലക്ടർമാരെ ഉടൻ നിയമിക്കുമെന്ന് ഗാംഗുലി അറിയിച്ചു. മുഖ്യ പരിശീലകനെ നിയമിച്ചതിനാൽ സെലക്ടർമാരെ അടുത്ത് സമിതിയിൽ ഉടൻ തെരഞ്ഞെടുക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. ഇതിനായി രണ്ടുദിവസത്തിനുള്ളിൽ ബിസിസിഐയുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും ഗാംഗുലി അറിയിച്ചു.

ഇന്ത്യൻ സെലക്ടർമാർക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നത് ഇത് കണക്കിലെടുത്താകും പുതിയ ഡോക്ടർമാരെ നിയമിക്കുക. അടുത്തവർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും കണക്കിലെടുത്താകും പുതിയ സെലക്ടർമാരെ നിയമിക്കുക. എം എസ് ധോണിയുടെ കാര്യത്തില്‍ പുതിയ സെലക്ടർമാരാകും തീരുമാനം എടുക്കുക.

Leave a comment