Foot Ball Top News

ജയമില്ലാതെ ബ്ലാസ്റ്റേഴ്‌സ്: ചെന്നൈക്കെതിരെ തോൽവി

December 21, 2019

author:

ജയമില്ലാതെ ബ്ലാസ്റ്റേഴ്‌സ്: ചെന്നൈക്കെതിരെ തോൽവി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ് സി വിജയിച്ചത്. ഈ സീസണിലെ ചെന്നൈയുടെ രണ്ടാം വിജയമാണിത്. ഈ സീസണിൽ ആദ്യ മൽസരത്തിൽ ജയിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഇതുവരെ വിജയിച്ചിട്ടില്ല. ജയത്തോടെ ചെന്നൈ എട്ടാം സ്ഥാനത്തും, ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്‌ഥാനത്തും ആയി. നിലവിൽ ചെന്നൈയിൻ എഫ് സിക്ക് ഒൻപത് പോയിന്റ് ആണ് ഉള്ളത്.

ആന്ദ്രെ ചെമ്ബ്രി, ലാലിയന്‍സുവാല ചാങ്‌തെ,വാല്‍സ്‌കി എന്നിവരാണ് ചെന്നൈക്ക് വേണ്ടി ഗോളുകൾ നേടിയത്. നാല് ഗോളുകളും ആദ്യ പകുതിയിൽ ആണ് പിറന്നത്. മികച്ച പ്രകടനമാണ് ചെന്നൈ നടത്തിയത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ ചെന്നൈ ആദ്യ ഗോൾ നേടി. എന്നാൽ പതിനാലാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു. ടീമിൽ തിരിച്ചെത്തിയ നായകൻ ഓഗ്‌ബെച്ചെയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയത്. എന്നാൽ പിന്നീട് മുപ്പതാം മിനിറ്റിലും, നാൽപ്പതാം മിനിറ്റിലും ചെന്നൈ ഗോളുകൾ നേടി ലീഡ് ഉയർത്തി. നാല് തോല്‍വിയും നാല് സമനിലയും, ഒരു ജയവും ഉള്ള ബ്ലാസ്റ്റേഴ്‌സിന് ഏഴ് പോയിന്റാണ് ഉള്ളത്.

Leave a comment