കറാച്ചി ടെസ്റ്റിൽ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ലീഡ്
ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ലീഡ്. ശ്രീലങ്കയ്ക്ക്ക് ഇപ്പോൾ 71 റൺസിന്റെ ലീഡ് ആയി. രണ്ടാം ദിവസമായ ഇന്ന് ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 262-8 എന്ന നിലയിലാണ്. 40 റൺസുമായി പെരേരയും, അഞ്ച് റണ്ണുമായി ഫെർണാഡോയുമാണ് ക്രീസിൽ. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് നാല് വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാൻ 191 റൺസിന് ഓൾഔട്ടായി.
64ന് മൂന്ന് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റുകൾ കൂടി പെട്ടെന്ന് നഷ്ടമായി. പിന്നീട് ദിനേശ് ചണ്ഡിമൽ(74),ധനഞ്ജയ്(32) എന്നിവർ നടത്തിയ പ്രകടനമാണ് ശ്രീലങ്കയെ കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ തുടക്കം തന്നെ പിഴച്ചു. ആദ്യ മൂന്ന് വിക്കറ്റുകൾ 65 റൺസിനിടെ നഷ്ടമായി. പിന്നീട് ബാബർ അസം ആസാദ് എന്നിവരുടെ ബാറ്റിങ് മികവിൽ ആണ് പാകിസ്ഥാൻ 150 റൺസ് മറികടന്നത്. ഇവർക്ക് രണ്ടു പേർക്കും മാത്രമാണു പാകിസ്ഥാൻ നിരയിൽ തിളങ്ങാൻ കഴിഞ്ഞത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസ് ആണ് നേടിയത്. 24 റണ്‍സ് നേടുന്നതിനിടെയാണ് പാകിസ്ഥാന് 6 വിക്കറ്റ് നഷ്ടമായത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിതും, ലാഹിരും നാല് വിക്കറ്റ് വീതം നേടി.






































