Cricket Top News

ഐപിഎൽ താരലേലം 2020

December 20, 2019

author:

ഐപിഎൽ താരലേലം 2020

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം ഇന്നലെ കൊൽക്കത്തയിൽ നടന്നു. എട്ട് ടീമുകൾ ആണ് താര ലേലത്തിൽ പങ്കെടുത്തത്.ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരുന്ന തുക 85 കോടിയായിരുന്നു. 186 ഇന്ത്യൻ താരങ്ങളും, 146 വിദേശ കളിക്കാരുമാണ് ലേലത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്ന്  62 താരങ്ങളെയാണ് ഇന്നലെ ലേലത്തിലൂടെ ടീമുകൾ സ്വന്തമാക്കിയത്. ഈ 62 താരങ്ങളിൽ 29 പേർ വിദേശ താരങ്ങളാണ്. 1,40,30,00,000 കോടി രൂപയാണ് ഇന്നലെ ടീമുകൾ ലേലത്തിനായി ചിലവഴിച്ചത്. ഏറ്റവും കൂടുതൽ രൂപ മുടക്കി വാങ്ങിയ താരം ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ് ആണ്. പതിനഞ്ചര കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ്‌ റൈഡർസ് കമ്മിൻസിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

ബെൻ സ്റ്റോക്സിനുവേണ്ടി റൈസിംഗ് പൂനെ സൂപ്പർ ജയന്റെസ് മുടക്കിയ പതിനാലര കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ കൊൽക്കത്ത പഴങ്കഥയാക്കിയത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായതാണ് കമ്മിൻസിനെ ഇത്രയും വിലയുള്ള താരമാക്കി മാറ്റിയത്. ലേലത്തിൽ ആദ്യം ഏറ്റെടുക്കപ്പെട്ട കളിക്കാരൻ ക്രിസ് ലിന്നാണ്.  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി.  ഏറ്റവും കൂടുതല്‍ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്.  ചെന്നൈ ആണ് ഏറ്റവും കുറവ് താരങ്ങളെ വാങ്ങിയത്. ലേലം പൂർത്തിയായപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സ് 8.2 കോടി രൂപയും രാജസ്ഥാന്‍ റോയല്‍സ് 7.15 കോടി രൂപയും ബാക്കി വെച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

1. പാറ്റ് കമ്മിന്‍സ് – ₹15,50,00,000
2. ഇയാന്‍ മോര്‍ഗന്‍ – ₹5,25,00,000
3. വരുണ്‍ ചക്രവര്‍ത്തി – ₹4,00,00,000
4. ടോം ബാന്രണ്‍ – ₹1,00,00,000
5. രാഹുല്‍ ത്രിപാഠി – ₹60,00,000
6. ക്രിസ് ഗ്രീന്‍ – ₹20,00,000
7. നിഖില്‍ ശങ്കര്‍ നായിക് – ₹20,00,000
8. പ്രവീണ്‍ താമ്ബെ – ₹20,00,000
9. എം.സിദ്ധാര്‍ത്ഥ് – ₹20,00,000

ഡല്‍ഹി ക്യാപിറ്റല്‍സ്

1. ഷിമ്രോന്‍ ഹെറ്റ്മയര്‍ – ₹7,75,00,000
2. മാര്‍ക്കസ് സ്റ്റോയിനിസ് – ₹4,80,00,000
3. അലക്സ് ക്യാരി – ₹2,40,00,000
4. ജേസണ്‍ റോയി – ₹1,50,00,000
5. ക്രിസ് വോക്സ് – ₹1,50,00,000
6. മോഹിത് ശര്‍മ – ₹50,00,000
7. തുഷാര്‍ ദേഷ്പാണ്ഡെ – ₹20,00,000
8. ലളിത് യാദവ് – ₹20,00,000

മുംബൈ ഇന്ത്യന്‍സ്

1. നഥാന്‍ കോള്‍ട്ടര്‍ നില്‍ – ₹8,00,00,000
2. ക്രിസ് ലിണ്‍ – ₹2,00,00,000
3. സൗരഭ് തിവാരി – ₹50,00,000
4. ദിഗ്‌വിജയ് ദേശ്മുഖ് – ₹20,00,000
5. പ്രിന്‍സ് ബല്‍വന്ദ് – ₹20,00,000
6. മോഹ്സിന്‍ ഖാന്‍ – ₹20,00,000

ചെന്നൈ സൂപ്പര്‍ കിങ്സ്

1. പിയൂഷ് ചൗള – ₹6,75,00,000
2. സാം കുറാന്‍ – ₹5,50,00,000
3. ജോഷ് ഹെയ്സല്‍വുഡ് – ₹2,00,00,000
4. സായ് കിഷോര്‍ – ₹20,00,000

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

1. ക്രിസ് മോറിസ് – ₹10,00,00,000
2. ആരോണ്‍ ഫിഞ്ച് – ₹4,40,00,000
3. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ – ₹4,00,00,000
4. ഡെയ്ല്‍ സ്റ്റെയിന്‍ – ₹2,00,00,000
5. ഇസുറു ഉദാനാ – ₹50,00,000
6. ഷഹ്ബാസ് അഹമ്മദ് – ₹20,00,000
7. ജോഷ്വാ ഫിലിപ്പെ – ₹20,00,000
8. പവന്‍ ദേഷ്പാണ്ഡെ – ₹20,00,000

സണ്‍റൈസേഴ്സ് ഹൈദരാബാദ്

1. മിച്ചല്‍ മാര്‍ഷ് – ₹2,00,00,000
2. പ്രിയം ഗാര്‍ഗ് – ₹1,90,00,000
3. വിരാട് സിങ് – ₹1,90,00,000
4. ഫാബിയാന്‍ അലന്‍ – ₹50,00,000
5. സന്ദീപ് ബാവനാക – ₹20,00,000
6. സഞ്ജയ് യാദവ് – ₹20,00,000
7. അബ്ദുള്‍ സമദ് – ₹20,00,000

കിങ്സ് ഇലവന്‍ പഞ്ചാബ്

1. ഗ്ലെന്‍ മാക്സ്‌വെല്‍ – ₹10,75,00,000
2. ഷെല്‍ഡല്‍ കോട്ട്രല്‍ – ₹8,50,00,000
3. ക്രിസ് ജോര്‍ദാന്‍ – ₹3,00,00,000
4. രവി ബിഷ്ണോയ് – ₹2,00,00,000
5. പ്രഭ്സിമ്രാന്‍ സിങ് – ₹55,00,000
6. ദീപക് ഹൂഡ – ₹50,00,000
7. ജെയിംസ് നീഷാം – ₹50,00,000
8. തജിന്ദര്‍ ദില്ലോണ്‍ – ₹20,00,000
9. ഇഷാന്‍ പോരല്‍ – ₹20,00,000

രാജസ്ഥാന്‍ റോയല്‍സ്

1. റോബിന്‍ ഉത്തപ്പ – ₹3,00,00,000
2. ജയ്ദേവ് ഉനദ്കട് – ₹3,00,00,000
3. യശസ്വി ജയ്സ്വാള്‍ – ₹2,40,00,000
4. കാര്‍ത്തിക് ത്യാഗി – ₹1,30,00,000
5. ടോം കുറാന്‍ – ₹1,00,00,000
6. ആന്‍ഡ്രൂ ടൈ – ₹1,00,00,000
7. അനൂജ് റാവത്ത് – ₹80,00,000
8. ഡേവിഡ് മില്ലര്‍ – ₹75,00,000
9. ഓഷെയ്ന്‍ തോമസ് – ₹50,00,000
10. അനിരുദ്ധ് അശോക് ജോഷി – ₹20,00,000
11. ആകാശ് സിങ് – ₹20,00,000

 

Leave a comment