Cricket Top News

ഡെയ്ല്‍ സ്‌റ്റെയ്‌ൻ വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

December 20, 2019

author:

ഡെയ്ല്‍ സ്‌റ്റെയ്‌ൻ വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

ഐപിഎൽ താരലേലത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയിൽ സ്റ്റെയിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ബാംഗ്ലൂരിൽ തന്നെയായിരുന്നു സ്റ്റെയിൻ. എന്നാൽ പരിക്ക് മൂലം രണ്ട് കളികൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. ഇത്തവണ ആദ്യ റൗണ്ടിൽ ആരും താരത്തെ സ്വന്തമാക്കിയിരുന്നില്ല. പിന്നീട് രണ്ടാം റൗണ്ടിൽ ബാംഗ്ലൂർ തന്നെ താരത്തിനെ അടിസ്ഥാന വിലയായ രണ്ട് കോടി നൽകി സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ രണ്ട് കളികൾ മാത്രമാണ് താരം കളിച്ചത്. രണ്ട് കളികളിൽ നിന്ന് നാല് വിക്കറ്റ് സ്വന്തമാക്കിയ താരം മികച്ച ഫോമിൽ ആയിരുന്നു. എന്നാൽ പരിക്ക് താരത്തിന് വിനയായി. പരിക്കുമൂലം താരം ഐപിഎല്ലിൽ നിന്നും ലോകകപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി. ഈ സീസണിലും അതേ മികച്ച ഫോമിൽ തുടരാനാകും എന്ന പ്രതീക്ഷയിൽ ആകും ബാംഗ്ലൂർ താരത്തെ വീണ്ടും സ്വന്തമാക്കിയത്. ഐപിഎല്ലിൽ 92 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 96 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Leave a comment