Foot Ball Top News

ഐഎസ്എൽ: മുംബൈ-ജംഷേഡ്പൂര്‍ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 19, 2019

author:

ഐഎസ്എൽ: മുംബൈ-ജംഷേഡ്പൂര്‍ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്ന് മുംബൈ എഫ് സി -ജംഷേഡ്പൂര്‍ എഫ് സിയെ നേരിടും. ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. സി കെ വിനീത് ഇന്ന് ജംഷഡ്‌പൂർ ടീമിൽ ഇടം നേടിയിട്ടുണ്ട്. മുംബൈ ടീമിൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.

രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്.ഇന്ന് രാത്രി 7:30ന് ആണ് മൽസരം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചതെങ്കിലും കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനം അവരെ ആദ്യ അഞ്ചിൽ എത്തിച്ചു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങിയ ജംഷഡ്‌പൂരിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. മുമ്പ് നാല് തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം ജംഷഡ്‌പൂരിനൊപ്പം ആയിരുന്നു. മുംബൈക്ക് ഒരു തവണ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല .

മുംബൈ സിറ്റി: അമ്രീന്ദർ സിംഗ്, സർതക് ഗോലുയി, പ്രതിക് ചൗധരി, മാറ്റോ ഗ്രിജിക്, സുഭാഷിഷ് ബോസ്, ബിപിൻ സിംഗ്, പൗലോ മച്ചാഡോ, റൗളിൻ ബോർജസ്, മുഹമ്മദ് ലാർബി, അമിൻ ചെർമിറ്റി.

ജംഷഡ്‌പൂർ എഫ് സി: സുബ്രത പോൾ, റോബിൻ ഗുരുങ്, തിരി, നരേന്ദർ ഗഹ്‌ലോട്ട്, മെമ്മോ മൗറ, പിറ്റി, എയിറ്റർ മൺ‌റോയ്, ഐസക് വൻ‌മൽ‌സാവ്മ, ഫാറൂഖ് ചൗധരി, സി കെ വിനീത്, സുമീത് പാസി.

Leave a comment