പാകിസ്താനിലേക്ക് ഇനി ടെസ്റ്റ് കളിക്കാനില്ല ; പകരം ട്വന്റി20 പരിഗണിക്കുമെന്ന് ബംഗ്ലാദേശ്
ധാക്ക: പാകിസ്താനില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അഭ്യർത്ഥന നിരസിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് . ബംഗ്ലാദേശ് താരങ്ങളെ ടെസ്റ്റ് പരമ്പര കളിക്കാന്‍ പാകിസ്താനിലേക്ക് അയക്കില്ലെന്നും പക്ഷെ ട്വന്റി20 കളിക്കാമെന്നും ബിസിബി വ്യക്തമാക്കി . 2020 ജനുവരിയിലും ഫെബ്രുവരിയിലും പാകിസ്താനില്‍ വെച്ച് നടക്കാനിരിക്കുന്ന പാക്കിസ്ഥാൻ -ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ആണ് ബംഗ്ലാദേശ് നിരസിച്ചത് . എന്നാല്‍ മൂന്ന് ട്്വന്റി20 പരമ്പര കളിക്കാമെന്ന് ബിസിബി . അതേ സമയം ഇതിന്റെ കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ടു പിസിബി ബിസിബിക്ക് കത്തയച്ചു.






































