Cricket Top News

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്‌ പരിശീലകനായി കാലിസിനെ നിയമിച്ചു

December 19, 2019

author:

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്‌ പരിശീലകനായി കാലിസിനെ നിയമിച്ചു

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾ റൗണ്ടർ കാലിസിനെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്‌ പരിശീലകനായി നിയമിച്ചു. ദക്ഷിണാഫ്രിക്കയുടെ പുതിയ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറെ നിയമിച്ചതിന് തൊട്ട് പുറകെയാണ് പുതിയ നിയമനം. തുടർച്ചയായി ടീം പരാജയപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ ടീമിൽ ഉണ്ടാകുന്നത്. ക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറായ ഗ്രെയിം സ്മിത്ത് ചുമതലയേറ്റത്തിന് ശേഷമാണ് ടീമിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നത്.

ലോകകപ്പ് മത്സരങ്ങൾ മുതൽ വളരെ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പര്യടനമാകും ബൗച്ചാറിൻറെയും, കാലിസിന്റെ ആദ്യ ദൗത്യം. ഈ പര്യടനത്തിൽ ആറ് പുതുമുഖ താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a comment