രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാൾ ലീഡിലേക്ക്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ബംഗാൾ ലീഡിലേക്ക്. കേരളത്തിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 239 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗാളിന് ആറ് വിക്കറ്റ് നഷ്ടമായി. ഇന്നലെ മൽസരം അവസാനിക്കുമ്പോൾ അവർ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എടുത്തിട്ടുണ്ട്. 25 റൺസുമായി ഷഹ്ബാസും,ഏഴ് റൺസുമായി അർണബും ആണ് ക്രീസിൽ.
ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗാളിന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. എന്നാൽ അഭിഷേക് കുമാറും(110), മനോജ് തിവാരിയും(51) ആണ് ബംഗാളിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. കേരളത്തിനുവേണ്ടി ബേസില്‍ തമ്ബി, മോനിഷ് എന്നിവർ രണ്ട് വിക്കറ്റ് നേടി. നാല് വിക്കറ്റ് ശേഷിക്കെ നാല് റൺസ് കൂടി നേടിയാൽ ബംഗാളിന് ലീഡ് നേടാം. 237-7 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് ഇന്നലെ രണ്ട് രുൺസ്‌കൂടിയെ നേടാൻ കഴിഞ്ഞൊള്ളു.സഞ്ജു സാംസൺ(116), റോബിൻ ഉത്തപ്പ (50) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് കേരളം കരകയറിയത്. 53/3 എന്ന നിലയിൽ പരുങ്ങിയ കേരളത്തെ സഞ്ജുവും, ഉത്തപ്പയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 138 റൺസ് ആണ് നേടിയത്.






































