Foot Ball Top News

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത്

December 19, 2019

author:

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സി മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. സ്വന്തം ഗ്രൗണ്ടിൽ കളിച്ചിട്ടും നോർത്ത് ഈസ്റ്റിന് വിജയിക്കാൻ കഴിഞ്ഞില്ല. ജയത്തോടെ ബെംഗളൂരു എഫ് സി പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഛേത്രിയും, ആല്‍ബര്‍ട്ട് സെറാനും ആണ് ബംഗളൂരുവിന് വേണ്ടി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ആണ് രണ്ട്  ഗോളുകളും പിറന്നത്.

നിലവിലെ ചാമ്ബ്യൻമാർ ഇന്ന് തകർപ്പൻ പ്രകടനമാണ് നടത്തിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച അവർക്ക് ആദ്യ പകുതിയിൽ ഗോൾ നേടാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ 68ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി ആദ്യ ഗോൾ നേടി. പിന്നീട് 80ആം മിനിറ്റില്‍ ആല്‍ബര്‍ട്ട് സെറാന്‍ ബംഗളൂരുവിന് വേണ്ടി രണ്ടാം ഗോൾ നേടി. ജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നൗ നിലവിൽ ബംഗളൂരു എഫ്‌സിക്ക് ഉള്ളത്.

Leave a comment