2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഇന്ന് കൊൽക്കത്തയിൽ നടക്കും
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഇന്ന് നടക്കും. വിദേശരാജ്യങ്ങളിൽ നിന്നടക്കം 300 ഇലേറെ കളിക്കാരാണ് ഭാഗ്യം പരീക്ഷണത്തിന് എത്തുന്നത്.പല ടീമുകളും സൂപ്പർ താരങ്ങളെ ഒഴിവാക്കിയതിനാൽ ഇത്തവണ ലേല ബഡ്ജറ്റിൽ വൻ വർധനയാണ് ഉണ്ടായേക്കുന്നത്. കൊല്‍ക്കത്തയാണ് ഇത്തവണ താരലേലത്തിന് വേദിയാകുന്നത്. ഇത് ആദ്യമായാണ് കൊൽക്കത്തയിൽ ലേലം നടക്കുന്നത്.ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു.അന്താരാഷ്ട്ര താരങ്ങളുടെ പ്രതിഫലത്തിൽ ഇത്തവണ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഇത്തവണ അഞ്ച് കേരള താരങ്ങൾ ആണ് ലേലത്തിൽ ഉള്ളത്. സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്സേന,വിഷ്ണു വിനോദ്,എസ്. മിഥുന് എന്നിവരാണ് കേരള താരങ്ങൾ. ഇവരിൽ അടിസ്ഥാന വില ഏറ്റവും കൂടുതൽ റോബിൻ ഉത്തപ്പക്കാണ്. സച്ചിൻ ബേബി 20 ലക്ഷം, ജലജ് സക്സേന 30 ലക്ഷം, വിഷ്ണു വിനോടി20 ലക്ഷം, എസ്. മിഥുന് 20 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ അടിസ്ഥാന വില.നിലവിൽ എട്ട് ടീമുകളിലായി 73 ഒഴിവുകളാണ് ഉള്ളത്. ക്രിസ് ലിന്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്, ഡെയ്ല്‍ സ്റ്റെയ്ന്, മിച്ചെല്‍ മാര്‍ഷ്, ജോഷ് ഹാസ്ലല്‍വുഡ്, ആഞ്ചലോ മാത്യൂസ് എന്നിവരാണ് ഏറ്റവും വലിയ അടിസ്ഥാന വിലയായി 2 കോടി ഉള്ളവർ.






































