ആടിതിമിർത്ത് ഇന്ത്യ: രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യൻ ബാറ്സ്മനാമാർ തകർത്താടിയ മൽസരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 387 റൺസ് നേടി. രാഹുലിന്റെയും, രോഹിത്തിന്റെയും തകർപ്പൻ ഇന്നിങ്ങ്സും, പന്ത്-അയ്യർ സഖ്യത്തിൻറെ വെടിക്കെട്ട് ബാറ്റിങ്ങും ആണ് ഇന്ത്യൻ സ്കോർ 387ൽ എത്തിച്ചത്. വിൻഡീസ് ബൗളർമാരെയെല്ലാം ഇന്ത്യൻ ബാറ്റസ്മാൻമാർ അടിച്ചൊതുക്കിയ മൽസരത്തിൽ ഒന്നാം വിക്കറ്റിൽ രാഹുലും, രോഹിതും നടത്തിയ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യയുടെ അടിത്തറ പാകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് പോകാതെ 46 റൺസ് നേടിയിട്ടുണ്ട്.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ.എല്‍ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും സെഞ്ചുറിയിലൂടെ ഇന്ത്യ ഒന്നാം വിക്കറ്റിൽ തന്നെ മികച്ച സ്കോറിൽ എത്തി. രോഹിത് ശർമ്മ 159 റൺസ് നേടിയപ്പോൾ രാഹുൽ 102 റൺസ് നേടി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 227 റൺസ് നേടി. പിന്നീടെത്തിയ കൊഹ്ലി റൺസ് ഒന്നും എടുക്കാതെ പുറത്തായി. പിന്നീട് പന്തും, ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത്. പന്ത് 39 റൺസും, അയ്യർ 53 റൺസും നേടി.
നാൽപ്പത്തിയേഴാമത്തെ ഓവറിൽ ഇന്ത്യ ഇന്ത്യ 31 റണ്‍സാണ് അടിച്ചു കൂട്ടിയത്. നാലാം വിക്കറ്റില്‍ വെറും 25 പന്തില്‍ നിന്നാണ് 73 റണ്‍സ് ആണ് പന്തും അയ്യറും കൂടി അടിച്ചുകൂട്ടിയത്. 138 പന്തില്‍ 17 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.






































