ഐഎസ്എൽ: നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പതാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.

രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്. ഈ സീസണിൽ മിൿച തുടക്കം ലഭിച്ചതിന് ശേഷം പരാജയത്തിലേക്ക് വീണ നോർത്ത് ഈസ്റ്റ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.ഇപ്പോൾ. ഏഴ് തവണ രണ്ട് ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നാല് തവണയും വിജയും ബെംഗളൂരുവിനൊപ്പമായിരുന്നു. ഒരു തവണമാത്രമാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.
ബെംഗളൂരു എഫ് സി: ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭെകെ, ആൽബർട്ട് സെറാൻ, ജുവാൻ, ഹർമൻജോത് ഖബ്ര, എറിക് പാർതാലു, നിഷു കുമാർ, ദിമാസ് ഡെൽഗോഡോ, ഉഡന്ത സിംഗ്, ആഷിക് കുറുനിയൻ, സുനിൽ ഛേത്രി.
നോര്‍ത്ത് ഈസ്റ്റ് യുണൈഡ് എഫ് സി : സുഭാഷിഷ് റോയ് , നിം ഡോർജി, റീഗൻ സിംഗ്, ഹീറിംഗ്സ് കൈ, മിസ്ലാവ് കൊമോർസ്കി, പനജിയോട്ടിസ് ട്രയാഡിസ്, റിഡീം ത്വലാങ്, ലാൽതാംഗ ഖാവ്‌ഹ്രിംഗ്, ലാലെങ്മാവിയ, ജോസ് ല്യൂഡോ, മാർട്ടിൻ ഷാവേസ്.






































