Cricket Top News

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ്ങ് തകർച്ച, സഞ്ജുവിന് സെഞ്ചുറി

December 18, 2019

author:

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ്ങ് തകർച്ച, സഞ്ജുവിന് സെഞ്ചുറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിന് ഇന്നലെ തുടക്കമായി. ബംഗാളിനെതിരെയാണ് രണ്ടാം മത്സരം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ബാറ്റിങ്ങ് തകർച്ചയാണ് നേരിട്ടത്. സഞ്ജു സാംസൺ(116), റോബിൻ ഉത്തപ്പ (50) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് കേരളം കരകയറിയത്. ഒന്നാം ദിവസം ഇന്നലെ അവസാനിച്ചപ്പോൾ കേരളം 237-7 എന്ന നിലയിലാണ്. ബംഗാളിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ കേരളം തകരുകയായിരുന്നു. മോനിഷും(12), മിഥുനും(9) ആണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കേരളത്തിന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 53/3 എന്ന നിലയിൽ പരുങ്ങിയ കേരളത്തെ സഞ്ജുവും, ഉത്തപ്പയും ചേർന്നാണ് കരകയറ്റിയത്‌. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 138 റൺസ് ആണ് നേടിയത്. ഇവർ രണ്ട് പേരും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. മികച്ച ബാറ്റിങ്ങ് ആണ് സഞ്ജു ഇന്നലെ നടത്തിയത്. ബംഗാളിന് വേണ്ടി ഷാഹ്ബാസും, നന്ദിയും രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment