Cricket Top News

17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടത്തിനരികെ പൊള്ളാർഡും സംഘവും

December 18, 2019

author:

17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടത്തിനരികെ പൊള്ളാർഡും സംഘവും

ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്മാർ ആയിരുന്നു ഒരു കാലത്ത് വിൻഡീസ്. എന്നാൽ പിന്നീട് വളരെ മോശം പ്രകടങ്ങളിലൂടെ ക്രിക്കറ്റിൽ ഏറ്റവും താഴെയായി. അതിൽ നിന്ന് വിൻഡീസിനെ കരകയറ്റാനാണ് പുതിയ നായകനായി പൊള്ളാർഡിനെ വിൻഡീസ് ക്രിക്കറ്റ് ടീം നിയമിച്ചത്. അതിൻറെ ആദ്യ ഫലമെന്ന രീതിയിലാണ് അവർ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ഒരു പരമ്പര സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിന മൽസരം ജയിക്കാനായാൽ വിൻഡീസിനും, പൊള്ളാർഡിനും അതൊരു ചരിത്ര നേട്ടമായി മാറും. 17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടമാണ് ഇന്ന് ജയിച്ചാൽ വിൻഡീസിനെ കാത്തിരിക്കുന്നത്.

ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആണ് മൽസരം ആരംഭിക്കുക.ആദ്യ മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച വിൻഡീസ് തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് കളിക്കാനിറങ്ങുക. ആദ്യ മൽസരത്തിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ അവർക്കായി. ഷിമ്രോണ്‍ ഹെറ്റ്മെയറും, ഷായ് ഹോപ്പും മികച്ച ഫോമിലാണ് എന്നത് ഇന്ത്യക്ക് തലവേദയാണ്.

Leave a comment