Foot Ball Top News

ഐഎസ്എൽ: ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സിയെ നേരിടും

December 18, 2019

author:

ഐഎസ്എൽ: ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പതാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്.രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി തങ്ങളുടെ സീസൺ തിരിച്ചുപിടിക്കാനാണ് ഇന്ന് കളത്തിലറങ്ങുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ ശക്തമായ തുടക്കത്തിനുശേഷം, ഹൈലാൻ‌ഡേഴ്സ് അവരുടെ അവസാനത്തെ റൗണ്ട് മത്സരങ്ങളിലെ ഫലത്തിലും പ്രകടനത്തിലും മങ്ങിപ്പോയി, ഇപ്പോൾ അവർ അഞ്ചാം സ്ഥാനത്താണ്. പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ ആകും നോർത്ത് ഈസ്റ്റ് ശ്രമിക്കുക .

കഴിഞ്ഞ മൽസരത്തിലൂടെ ഈ സീസണിലെ ആദ്യ തോൽവി ഏറ്റ് വാങ്ങിയ ബെംഗളൂരു എഫ് സിക്ക് അവരുടെ വിജയപാതയിലേക്ക് തിരികെയെത്താൻ ആകും ശ്രമിക്കുക. ഏഴ് തവണ രണ്ട് ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നാല് തവണയും വിജയും ബെംഗളൂരുവിനൊപ്പമായിരുന്നു. ഒരു തവണമാത്രമാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.

പൗരത്വബില്‍ സംബന്ധിച്ച്‌ നടക്കുന്ന പ്രതിഷേധങ്ങളെ ഭയന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാകും മൽസരങ്ങൾ നടക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് പിന്നീട് മാറ്റിയതായി ഐഎസ്എൽ അറിയിച്ചുരുന്നു.ഇന്നത്തെ മൽസരം വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കും.

.

Leave a comment