Badminton Top News

ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെനിന് കരിയറിലെ ഏറ്റവും മികച്ച റാങ്ക്

December 18, 2019

author:

ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെനിന് കരിയറിലെ ഏറ്റവും മികച്ച റാങ്ക്

ബിഡബ്ലുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ബാഡ്‌മിന്റൺ തരാം ലക്ഷ്യ സെന്നിന്ന് മികച്ച നേട്ടം. പുതിയ റാങ്കിങ്ങിൽ താരത്തിന് 32 -ാം സ്ഥാനമാണ് ലഭിച്ചത്. ലക്ഷ്യയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് ആണിത്. ഈ വര്‍ഷം അഞ്ച് കിരീടങ്ങള്‍ ആണ് താരം നേടിയത്. ഒൻപത് റാങ്കുകൾ മെച്ചപ്പെടുത്തിയാണ് താരം 32 -ാം സ്ഥാനത്തെത്തിയത്.2017 ഫെബ്രുവരിയിൽ ബിഡബ്ല്യുഎഫ് വേൾഡ് ജൂനിയർ റാങ്കിംഗിൽ ഒന്നാം നമ്പർ ജൂനിയർ സിംഗിൾസ് കളിക്കാരനായി മാറിയ ലക്ഷ്യ സെൻ അന്ന് മുതൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

എന്നാൽ പുരുഷൻമാരുടെ പുതിയ റാങ്കിങ്ങിൽ ഒരു ഇന്ത്യൻ താരം പോലും ആദ്യ പത്തിൽ എത്തിയിട്ടില്ല. വനിത റാങ്കിങ്ങിൽ ഇന്ത്യൻ താരം പിവി സിന്ധു ആറാം സ്ഥാനത്തുണ്ട്. ബി സായ് പ്രണീത്, കെ ശ്രീകാന്ത് എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ് ഉള്ളത്. സൈന നേവാള്‍ 11-ാം സ്ഥാനത്താണ്.

Leave a comment