Cricket Top News

ഒരു വർഷം രണ്ട് ഐപിഎൽ: പുതിയ നീക്കവുമായി ബിസിസിഐ

December 18, 2019

author:

ഒരു വർഷം രണ്ട് ഐപിഎൽ: പുതിയ നീക്കവുമായി ബിസിസിഐ

മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മൽസരമാണ് ക്രിക്കറ്റ്. അതിലും ഐപിഎല്ലിന് ആരാധകർ ഏറെയാണ് . ഇത് മനസിലാക്കി ബിസിസിഐ പുതിയ നീക്കവുമായി എത്തിയിരിക്കുമായാണ്. ഒരു വർഷം രണ്ട് ഐപിഎൽ മത്സരങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. ഇതിനായുള്ള ചർച്ചകൾ നടത്തി വരുകയാണ്. മിനി ഐപിഎൽ എന്ന പേരിലാണ് ഇപ്പോൾ ഇത് അണിയറയിൽ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ മുമ്പ് നടത്തിയിരുന്ന ചാംപ്യന്‍സ് ലീഗ് ടി20ക്ക് പകരമാകും മിനി ഐപിഎൽ എത്തുക.


നിർത്തലാക്കിയ ചാംപ്യന്‍സ് ലീഗിനായി മാറ്റി വച്ച സമയത്ത് ഇപ്പോൾ മറ്റ് മൽസരങ്ങൾ ഒന്നും നടത്തുന്നില്ല. അതിനാൽ ഈ സമയത്ത് ഐപിഎല്‍ ടീമുകളെ സംഘടിപ്പിച്ച്‌ കൊണ്ട് മിനി ഐപിഎല്‍ നടത്താന് ബിസിസിഐ ഒരുങ്ങുന്നത്. ഉടൻ ഇത് നടപ്പിലാക്കുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കാണികളെ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ കഴിയാതിരുന്ന ചാംപ്യന്‍സ് ലീഗ് 2014 ന് ശേഷം നടത്തിയിട്ടില്ല. മിനി ഐപിഎൽ നടത്തുന്നതിലൂടെ വലിയ സാമ്ബത്തിക നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് ബിസിസിഐ കരുതുന്നു. ഐപിഎല്ലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഹേമങ് അമീനാണ് മിനി ഐപിഎല്ലിനെക്കുറിച്ച്‌ ആലോചനകൾ നടക്കുന്നതായി അറിയിച്ചത്.

Leave a comment