Cricket Top News

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

December 17, 2019

author:

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടക്കുന്ന ഏകദിന പാരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ പിന്നീട് ഇതുവരെ അമ്പത് ഓവർ മത്സരം കളിച്ചിട്ടില്ല. ടെസ്റ്റ് മൽസരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയ ലെബുഷെയ്നിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിൻറെ ആദായ ഏകദിന മത്സരമാകും ഇത്. ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ടീമിൽ ഇടം നേടിയിട്ടില്ല.

ജനുവരി 14ന് ആണ് ആദ്യ ഏകദിന മൽസരം നടക്കുന്നത്. ഓസ്‌ട്രേലിയയുടെ അവസാന ഏകദിന മൽസരത്തിൽ അവർ ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു.ആരോൺ ഫിഞ്ച് ക്യാപ്റ്റനായിരിക്കുമെങ്കിലും കോച്ച് ജസ്റ്റിൻ ലാംഗർ ഈ പര്യടനത്തിന് ഉണ്ടാകില്ല, സീനിയർ അസിസ്റ്റന്റ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് അദ്ദേഹത്തിന് പകരമായി ചുമതലയേൽക്കും. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഫോമിന്റെ പിൻബലത്തിലാണ് ലാബുഷാഗ്നെ ടീമിൽ ഇടംനേടിയത്.

സ്‌ക്വാഡ്: ആരോൺ ഫിഞ്ച്, സീൻ അബോട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, പീറ്റർ ഹാൻഡ്സ്കോമ്പ്, ജോഷ് ഹാസിൽവുഡ്, മർനസ് ലാബുഷാഗെൻ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ടർണർ, ഡേവിഡ് വാർണർ, ആദം സാംപ.

Leave a comment