രഞ്ജി ട്രോഫി: കേരളം ഇന്ന് ബംഗാളിനെതിരെ
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് രണ്ടാം റെസ്റ്റിനായി ഇറങ്ങും. ബംഗാളിനെതിരെയാണ് രണ്ടാം ടെസ്റ്റ് മത്സരം.ആദ്യ മത്സരത്തിൽ ശക്തരായ ഡൽഹിയെ വിറപ്പിച്ച കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സഞ്ജു സാംസൺ കൂടി ടീമിൽ എത്തിയതോടെ ടീം കൂടുതൽ ശക്തമായി. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ ജയം പ്രതീക്ഷിച്ച കേരളത്തിന് സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. ഉത്തപ്പ, രാഹുൽ,സച്ചിന് ബേബി എന്നിവർ മികച്ച ഫോമിൽ ആണ്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കേരളം സെമിയിൽ പരാജയപ്പെട്ടിരുന്നു. ഈ സീസണിലും ആദായ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരത്തിൽ സമനിലയാണ് നേടിയതെങ്കിലും, ഡൽഹിക്കെതിരെ ഇന്നിംഗ്സ് ലീഡ് നമ്മെടിയതിനാൽ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകൾ ഉള്ള ശക്തമായ എ ഗ്രുപ്പിൽ ആണ് കേരളം. അതിനാൽ ഇത്തവണ കേരളത്തിന് അത്ര എളുപ്പമാകില്ല കാര്യങ്ങൾ.വിദര്‍ഭ ആയിരുന്നു കഴിഞ്ഞ സീസണിലെ വിജയികൾ. കഴിഞ്ഞ രണ്ട് സീസണും ജയിച്ച അവർ മൂന്നാം തവണയും കിരീടം നേടാനാകും ശ്രമിക്കുക. പോയിന്റ് നിലയിൽ കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. തുമ്ബ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
കേരള ടീം: സച്ചിന് ബേബി ,എസ് മിഥുന്, സഞ്ജു സാംസണ്, റോബിന് ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്ബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്, ആസിഫ് കെഎം, എംഡി നിധീഷ്, രാഹുല്‍ പി, അസറുദ്ദീന്, സിജോമോന്‍ ജോസഫ്, സല്മാന് നിസാര്‍, സന്ദീപ് വാര്യര്‍,






































